ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി


അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള രാജ്യങ്ങളുടെ ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് (ഡിസിടി). ഈ രാജ്യങ്ങളിൽ‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ‍ ഇറങ്ങിയതിന് ശേഷം നിർ‍ബന്ധിത ക്വാറന്റൈൻ‍ നടപടികളിൽ‍ നിന്ന് ഒഴിവാക്കും.

ഇസ്രായേലിൽ‍ നിന്നും ദക്ഷിണ കൊറിയയിൽ‍ നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാർ‍ക്ക് അബുദാബിയിൽ‍ ഇറങ്ങുന്പോൾ‍ ഇനി ക്വാറന്റൈൻ വേണ്ട. സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ ഹരിത പട്ടികയുടെ ഏറ്റവും പുതിയ പട്ടികയിൽ‍ സ്വയം ക്വാറന്റൈന് വേണ്ടാതെ 14 രാജ്യങ്ങളിൽ‍ നിന്ന് യാത്ര ചെയ്യാം.

ഞായറാഴ്ച പരിഷ്‌കരിച്ച ഏറ്റവും പുതിയ പട്ടികയിൽ‍ ഒരു രാജ്യത്തെയും പട്ടികയിൽ‍ നിന്ന് നീക്കം ചെയ്തിട്ടില്ല. ഈ 14 രാജ്യങ്ങളിൽ‍ നിന്നുള്ള യാത്രക്കാർ‍ക്ക് അബുദാബിയിൽ‍ ക്വാറന്റൈൻ ആവശ്യമില്ല.

ഓസ്‌ട്രേലിയ, ഭൂട്ടാൻ, ഭ്രൂണ, ചൈന, ഗ്രീൻ‍ലാന്റ്, ഹോങ് കോങ്, ഐസ് ലാന്റ്, ഇസ്രയേൽ, മൗറീഷ്യസ്, മൊറോകോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂർ,‍ ദക്ഷിണ കൊറിയ, ഡിസംബറിൽ‍ ആദ്യമായി പരിഷ്‌കരിച്ച പട്ടികയിൽ‍ ഓരോ രണ്ടാഴ്ച കൂടുന്പോഴും അപ്‌ഡേറ്റ് ചെയ്യുന്നു. ഓരോ രാജ്യങ്ങളിലെയും കൊവിഡ് സാഹചര്യം വിലയിരുത്തി രാജ്യങ്ങളെ ചേർ‍ക്കാനോ നീക്കം ചെയ്യാനോ സാധിക്കും. അബുദാബിയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര യാത്രക്കാരും നെഗറ്റീവ് പിസിആർ‍ പരിശോധനാ ഫലം സമർ‍പ്പിക്കുകയും അബുദാബിയിൽ‍ പ്രവേശിക്കുന്പോൾ‍ രണ്ടാമത്തെ പിസിആർ‍ പരിശോധന നടത്തുകയും വേണം.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed