എം.എ യൂസഫലിക്ക് അബുദാബി സർ‍ക്കാരിന്‍റെ ഉന്നത സിവിലിയൻ ബഹുമതി


അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർ‍മാനുമായ എം.എ യൂസഫലിക്ക് അബുദാബി സർ‍ക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്‌കാരം. അബുദാബി വാണിജ്യ− വ്യവസായ മേഖലകളിൽ‍ നൽ‍കിയ സംഭാവനകൾ‍ക്കും ജീവകാരുണ്യ രംഗത്ത് നൽ‍കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് യൂസഫലിക്ക് അബുദാബി അവാർ‍ഡിന് അർ‍ഹനായത്.

അബുദാബി അൽ‍ ഹൊസൈൻ പൈതൃക മന്ദിരത്തിൽ‍ നടന്ന ചടങ്ങിൽ‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്യാൻ യൂസഫലിക്ക് പുരസ്‌കാരം സമ്മാനിച്ചു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed