യുഎഇയുടെ 50−ാം വാർഷികം: വന്പിച്ച ഓഫറുമായി ഇത്തിഹാദ് എയർവെയ്സ്


ദുബൈ: യുഎഇ രൂപീകരിച്ച് 50 വർഷം ആഘോഷിക്കുന്പോൾ ഒരു വർഷം നീണ്ടുനിന്ന പരിപാടി ആരംഭിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്‌സ്. ലോകമെന്പാടുമുള്ള യാത്രക്കാർക്കായി 50,000 രൂപയുടെ സമ്മാനങ്ങൾ നൽ‍കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2021 ഏപ്രിൽ 6 മുതൽ ഡിസംബർ 31 വരെയാണ് ഇത്തിഹാദിന് നിരവധി പ്രവർത്തനങ്ങളും സമ്മാനങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്.

സൗജന്യ വിമാന ടിക്കറ്റ്, നിരക്കിളവ്, ഇത്തിഹാദ് ഗസ്റ്റ് മൈൽസ് എന്നിവയാണ് സമ്മാനങ്ങൾ‍ ആയി യാത്രക്കാരുടെ മുന്നിലേക്ക് എത്തുന്നത്. കൂടുതൽ‍ വിവരങ്ങൾ‍ക്കായി ഇത്തിഹാദിന്‍റെ വെബ്സൈറ്റിലൂടെ ബന്ധപ്പെടേണ്ടതാണ്.

യുഎഇയുടെ ഭൂതകാലത്തെ (‘ഒരു രാജ്യത്തിന്റെ പാരന്പര്യം’), വർത്തമാനകാലം (‘ഒന്നിപ്പിക്കുന്ന മൂൽയങ്ങൾ’), ഭാവി (‘ലോകത്തെ നിരീക്ഷിക്കുന്നത്’) എന്നിവ കേന്ദ്രീകരിച്ച് ആണ് മത്സരങ്ങൾ‍ നടക്കുന്നത്. യുഎഇ സന്ദർശിക്കാനും സംസ്കാരം അനുഭവിക്കാനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 3 ഘട്ടങ്ങളായുള്ള സമ്മാന പദ്ധതിയിൽ സ്വദേശികൾക്കും വിദേശികൾക്കും പങ്കെടുക്കാം.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed