ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക്; എം.​എ. യൂ​സ​ഫ​ലി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി


അബുദാബി: ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ പ്രമുഖ വ്യവസായി എം.എ. യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായി. അബുദാബിയിലെ ബുർജിൽ ആശുപത്രിയിൽ ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. 25 ഡോക്ടർമാരടങ്ങിയ വിദഗ്ധസംഘമാണ് യൂസഫലിയെ ചികിത്സിച്ചത്. 

യന്ത്രത്തകരാറിനെ തുടർന്നാണ് കൊച്ചിയിലെ പനങ്ങാട് പോലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിൽ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. തുടർന്ന് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിൽ യൂസഫലി അബുദാബിയിലേക്കു പോയി. തുടർന്നാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed