യു.എ.ഇയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികൾ മരിച്ചു


 

ദുബൈ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്റെ മകന്‍ ശരത് (31), എടവണ്ണ പത്തപ്പിരിയം കളരിക്കല്‍ മനോഹരന്റെ മകന്‍ മനീഷ് (32) എന്നിവരാണ് മരിച്ചത്. ഖോര്‍ഫക്കാന്‍ റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുവൈല നാഷണല്‍ പെയിന്റ്‌സിന് സമീപം താമസിക്കുന്ന മനീഷ് പിതാവിനോടൊപ്പം സ്വന്തമായി സ്ഥാപനം നടത്തുകയാണ്. നാട്ടിലായിരുന്ന പിതാവ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തേണ്ടതായിരുന്നെങ്കിലും യാത്രാ വിലക്ക് വന്നതോടെ ഇതിന് സാധിച്ചില്ല. അജ്മാനില്‍ താമസിക്കുന്ന ശരത് ഫാര്‍മസിയിൽ അക്കൗണ്ടന്റാണ്.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇവര്‍ കന്പനി ആവശ്യത്തിന് അജ്മാനില്‍ നിന്നും റാസല്‍ഖൈമ ഭാഗത്തേക്ക് വാഹനമോടിച്ച് പോയപ്പോള്‍ പിന്നില്‍ നിന്ന് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

You might also like

Most Viewed